Quantcast

'ഹലോ ദോഫാര്‍' മൊബൈൽ ആപ് പുറത്തിറിക്കി

MediaOne Logo

ഹാസിഫ് നീലഗിരി

  • Updated:

    8 July 2023 3:08 PM

Published:

8 July 2023 3:07 PM

Hello Doffar Mobile App released
X

സലാലയുടെയും ദോഫാറിന്റെയും സമഗ്ര വിവരങ്ങളുമായി ‘ഹലോ ദോഫാര്‍’ എന്ന പേരില്‍ മൊബൈല്‍ ആപ് പുറത്തിറക്കി.

സലാല ലുലുവില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ ഒമാന്‍ ഫുട് ബോള്‍ താരം അബ്‌ദുല്ല കമൂനയാണ്‌ ആപ് റിലീസ് ചെയ്തത്.

എമര്‍ജന്‍സി കോണ്ടാക്‌ട്സ് , ടൂറിസ്റ്റ് ലൊകേഷനുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങള്‍ ഇതില്‍ ലഭ്യമാണ്‌. ടൂറിസ്റ്റുകള്‍ക്ക് ഉപകാര പ്രദമായ രൂപത്തിലാണ്‌ ആപ് രൂപ കല്‍‌പന ചെയ്തിരിക്കുന്നത്.

ക്യൂആര്‍ കോഡ് വഴിയും പ്ലേ സ്റ്റോറില്‍ നിന്നും നിലവില്‍ ഹലോ ദോഫാര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌. ആപ്പിള്‍ സ്റ്റോറില്‍ വൈകാതെ ആപ് ലഭ്യമാക്കുമെന്ന്‌ രൂപ കല്‍‌പന നല്‍‌കിയ ഐ.ടി എഞ്ചിനീയര്‍ മുഹമ്മദ് അന്‍‌വര്‍ പറഞ്ഞു.

ഉദ്‌ഘാടന ചടങ്ങില്‍ ലുലു ജനറല്‍ മാനേജര്‍ മുഹമ്മദ് നാവാബ് ബഷീര്‍ റാബിയ അല്‍ ഹംബസി, ഡോ.കെ സനാതാനന്‍ , രാകേഷ് കുമാര്‍ ജാ, ഡോ. അബൂബക്കര്‍ സിദ്ദീഖ് എന്നിവരും സംബന്ധിച്ചു.

വിവിധ കലാ പരിപാടികള്‍ അരങ്ങേറി. സ്വദേശികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story