സലാലയിൽ 'ഇളയനില' മ്യൂസിക്കൽ നൈറ്റ് നവംബർ രണ്ടിന്
സിനിമ നടൻ ശങ്കർ, ഐ.എം. വിജയൻ എന്നിവർ പങ്കെടുക്കും
സലാല: വോയ്‌സ് ഓഫ് സലാല എന്ന സംഗീത ട്രൂപ്പിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഒളിമ്പിക് കാറ്ററിംഗ് കമ്പനിയുമായി ചേർന്ന് മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിക്കുന്നു. ലുബാൻ പാലസ് ഹാളിൽ നവംബർ രണ്ടിന് വൈകിട്ട് 6.30 മുതൽ ആരംഭിക്കുന്ന ഷോയിൽ പ്രമുഖ സിനിമ നടൻ ശങ്കർ, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം.വിജയൻ എന്നിവർ അതിഥികളായി സംബന്ധിക്കും. മിനി സ്‌ക്രീൻ ആർടിസ്റ്റുകളായ സമദ്, വർഷ പ്രസാദ്, മിന്നലേ നസീർ, നീമ മുർഷിദ് എന്നിവർ നയിക്കുന്ന ഗാനമേളയും അരങ്ങേറും. ഗിത്താറിസ്റ്റ് ബാലമുരളിയും പങ്കെടുക്കും.
ഷോയിലേക്കുള്ള പ്രവേശനം ഇൻവിറ്റേഷൻ മുഖാന്തിരം നിയന്ത്രിച്ചിട്ടുണ്ട്. ഇൻവിറ്റേഷന്റെ പ്രകാശനം ഡോ. കെ. സനാതനൻ നിർവ്വഹിച്ചു. ഡോ. അബൂബക്കർ സിദ്ദീഖ്, ഹുസൈൻ കാച്ചിലോടി, വിപിൻ ദാസ്, ഷബീർ കാലടി എന്നിവർ ഇൻവിറ്റേഷൻ വിതരണം ചെയ്തു.
പ്രേക്ഷകർക്ക് നാല് മണിക്കൂർ ആസ്വാദ്യകരമായ സംഗീതരാവാണ് ഒരുക്കുകയെന്ന് ഒളിമ്പിക് എം.ഡി സുധാകരൻ, വോയിസ് ഓഫ് സലാല ഭാരവാഹികളായ ഹാരിസ്, ഫിറോസ്, പ്രോഗ്രം കോർഡിനേറ്റർ ജംഷാദ് ആനക്കയം എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്‌പോൺസേഴ്‌സ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ഒളിമ്പിക് കാറ്ററിംഗിന്റെ പുതിയ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു.
Adjust Story Font
16