ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പ്രമേഹരോഗ വിദഗ്ധൻ ശ്രീജിത് എൻ. കുമാർ ക്ലാസെടുത്തു
സലാല: ഐ.എം.എ സലാല (മുസിരിസ്) 'പ്രമേഹവും ജീവിത ശൈലി രോഗങ്ങളും' എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ പ്രമേഹരോഗ വിദഗ്ധൻ ശ്രീജിത് എൻ. കുമാർ സംസാരിച്ചു. അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ഐ.എം.എ മുസിരിസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജാസിർ സ്വാഗതവും സെക്രട്ടറി ഡോ. ജസീന നന്ദിയും പറഞ്ഞു. ഡോ: ആരിഫ് അലി പരിപാടി നിയന്ത്രിച്ചു. ഐ.എം.എ ഓവർസീസ് ചെയർമാൻ നൈജൽ കുര്യാക്കോസും സംബന്ധിച്ചു. നിരവധി പേർ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.
Next Story
Adjust Story Font
16