Quantcast

ഗസ്സയിൽ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണം: ഒമാൻ വിദേശകാര്യ മന്ത്രി

മസ്കത്തിൽ നടന്ന 27ാമത്‌ യൂറോപ്യൻ യൂനിയൻ-ജി.സി.സി ജോയിന്റ് മിനിസ്റ്റീരിയൽ കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഒമാൻ വിദേശകാര്യ മന്ത്രി.

MediaOne Logo

Web Desk

  • Published:

    10 Oct 2023 5:59 PM GMT

ഗസ്സയിൽ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണം: ഒമാൻ വിദേശകാര്യ മന്ത്രി
X

മസ്കത്ത്: ഗസ്സയിൽ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി. മസ്കത്തിൽ നടന്ന 27ാമത്‌ യൂറോപ്യൻ യൂനിയൻ-ജി.സി.സി ജോയിന്റ് മിനിസ്റ്റീരിയൽ കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഒമാൻ വിദേശകാര്യ മന്ത്രി.

'സംയമനം പാലിക്കുക, എല്ലാ വശത്തുനിന്നും തടവുകാരെ മോചിപ്പിക്കുക, ഫലസ്തീൻ-ഇസ്രായേൽ പ്രശ്നവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാന്‍ തയ്യാറാകണമെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി ആവശ്യപ്പെട്ടു.

ശനിയാഴ്ച മുതൽ അരങ്ങേറിയ സംഭവ വികാസങ്ങൾ ഞ്ഞെട്ടിപ്പിക്കുന്നതാണെന്ന് യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധിയും യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റുമായ ജോസഫ് ബോറെൽ പറഞ്ഞു.

മസ്കത്തിൽ നടന്ന ഇ.യു ജി.സി.സി ജോയിന്റ് മിനിസ്റ്റീരിയൽ കൗൺസിൽ സമ്മേളനത്തിൽ പ്രധാനമായും മൂന്നു കാര്യങ്ങളിൽ ഊന്നിയാണ് സയ്യിദ് ബദർ സംസാരിച്ചത്. ഊർജത്തിന്‍റെയും ഹരിത സംക്രമണത്തിന്റെയും പ്രാധാന്യത്തെ പറ്റിപ്പറഞ്ഞ ബദർ ഊർജത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമായി സമർപ്പിതരായ ഒരു വിദഗ്ധ സംഘം രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.

സൈബർ സുരക്ഷയുടെ പ്രാധാന്യം എടുത്തുകാട്ടുകയും ഇരു യൂണിയനുകളും തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പങ്കാളിത്തം ഡിജിറ്റൽ സുരക്ഷയെ ആശ്രയിച്ചിരിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

TAGS :

Next Story