ഒമാനിൽ വിസ നിയമങ്ങളിൽ സുപ്രധാന മാറ്റം
ഒമാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ. വിസിറ്റിങ് വിസയിലോ, ടൂറിസ്റ്റ് വിസയിലോ ഒമാനിൽ ഉള്ളവർക്ക് തൊഴിൽ വിസയിലെക്കോ ഫാമിലി വിസയിലെക്കോ മാറാൻ കഴിയില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വിസ മാറാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരും. ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് പുതിയ വിസ അനുവദിക്കിക്കുന്നത് താത്കാലികമായി റോയല്‍ ഒമാന്‍ പോലീസ് നിർത്തിവെച്ചിട്ടുണ്ട്.
ഒക്ടോബർ 31മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നിലവില്‍ സുൽത്താനേറ്റിൽ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വിസ പുതുക്കി നല്‍കും. വിസിറ്റ് വിസയിലെത്തുന്നവർക്ക് നേരത്തെ 50 റിയാല്‍ നല്‍കി ഒമാനിൽ നിന്നു തന്നെ വിസ മാറാന്‍ സാധിച്ചിരുന്നു.
Next Story
Adjust Story Font
16