അനുമതിയില്ലാതെ മണൽ വാരിയാൽ തടവും പിഴയും
ഒമാനിൽ അനുമതിയില്ലാതെ മണൽ വാരിയാൽ തടവും പിഴയും. പരിസ്ഥിതി അതോറിറ്റിയുടെ അനുമതിയില്ലാതെ മണ്ണും മണലും വാരുന്നത് നിയമ ലംഘനമാണെന്ന് അതോറിറ്റി അറിയിച്ചു .
ഒമാനിൽ ജലപാതകളിലെയും ബീച്ചുകളിലെയും താഴ്‌വരകളിലെയും മണ്ണും മണലും നീക്കം ചെയ്യുന്നവർക്ക് പത്തു ദിവസത്തിൽ കുറയാത്തതും മൂന്നു മാസത്തിൽ കൂടാത്തതുമായ തടവ് ലഭിക്കും.
5,000റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി അതോറിറ്റിയുടെ അനുമതിയില്ലാതെ മണ്ണും മണലും വാരുന്നത് പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 21ന്റെ വ്യക്തമായ ലംഘനമാണെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Next Story
Adjust Story Font
16