ഒമാനിൽ വേനൽകാല മാസങ്ങളിൽ വൈദ്യുതി ബിൽ സബ്‌സിഡി 30 ശതമാനമായി വർധിപ്പിക്കും
നിലവിൽ 15 ശതമാനമാണ് സബ്‌സിഡി
മസ്‌കത്ത്: വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ വർധിക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വൈദ്യുതി ബില്ലിന് സബ്‌സിഡി വർധിപ്പിക്കാൻ പബ്ലിക് സർവീസ് റഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. ഈ വിഷയത്തിൽ മന്ത്രി സഭ നൽകിയ നിർദ്ദേശമനുസരിച്ചാണ് സബ്‌സിഡി വർധിപ്പിക്കുന്നത്.
വൈദ്യുതി ബില്ലിൽ നിലവിൽ നൽകുന്ന 15 ശതമാനത്തിൽ നിന്ന് 30 ശതമാനം സബ്‌സിഡി നൽകാനാണ് തീരുമാനം. താമസ വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങൾക്കും സബ്‌സിഡി ബാധകമായിരിക്കും. പുതിയ മാർഗ്ഗ നിർദ്ദേശമനുസരിച്ച് സ്വദേശിൾക്കൊപ്പം പ്രവാസി താമസക്കാർക്കും സബ്‌സിഡി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധമായ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് മന്ത്രി സഭ വിഷയം പഠിക്കാൻ കമ്മീഷനെ നിശ്ചയിച്ചിരുന്നു.
കമീഷൻ വിഷയം വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിന് പരിഹാരം കാണണമെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇതേ തുടർന്നാണ് പബ്ലിക് സർവീസ് റഗുലേറ്ററി അതോറിറ്റി സബ്‌സിഡി നൽകാൻ തീരുമാനിച്ചത്. വേനൽകാല മാസങ്ങളിൽ വൈദ്യുതി ബിൽ കുത്തനെ ഉയരുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.
Adjust Story Font
16