Quantcast

ഒമാനില്‍ മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച് സുല്‍ത്താന്‍ ഹൈതംബിന്‍ താരിക് രാജകീയ ഉത്തരവിറക്കി

MediaOne Logo

Web Desk

  • Published:

    17 Jun 2022 4:56 AM GMT

ഒമാനില്‍ മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച്   സുല്‍ത്താന്‍ ഹൈതംബിന്‍ താരിക് രാജകീയ ഉത്തരവിറക്കി
X

ഒമാനില്‍ മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച് സുല്‍ത്താന്‍ ഹൈതംബിന്‍ താരിക്. ആരോഗ്യം, ഊര്‍ജ-ധാതു, ഔഖാഫ്-മതകാര്യം എന്നീ വകുപ്പുകളിലാണ് പുതിയ മന്ത്രിമാരെ നിയമിച്ച് രാജകീയ ഉത്തരവ് ഇറക്കിയത്.

ഹിലാല്‍ ബിന്‍ അലി അല്‍-സബ്തിയാണ് ഒമാനിലെ പുതിയ ആരോഗ്യമന്ത്രി. ഔഖാഫ്-മതകാര്യ മന്ത്രിയായി മുഹമ്മദ് അല്‍ മമാരിയെയും ഊര്‍ജ-ധാതു മന്ത്രിയായി സലിം അല്‍ ഔഫിയെയും നിയമിച്ചു.

കോവിഡിനെതിരായ പോരാട്ടത്തില്‍ സുപ്രധാന പങ്കുവഹിച്ച ഡോ. അഹമ്മദ് അല്‍ സഈദിയുടെ പിന്‍ഗാമിയായെത്തുന്നത് 49 കാരനായ അല്‍ സബ്തിയാണ്. നിലവില്‍ ഒമാന്‍ മെഡിക്കല്‍ സ്പെഷ്യാലിറ്റി ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റാണ്.

അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സാല്‍മിയെ മാറ്റിയാണ് ഔഖാഫ്-മതകാര്യ മന്ത്രിയായി മുഹമ്മദ് അല്‍ മമാരിയെ നിയമിച്ചിരിക്കുന്നത്. മതകാര്യമന്ത്രാലയം അണ്ടര്‍സെക്രട്ടറിയായിരുന്നു അല്‍ മമാരി. യു.കെയിലും ജര്‍മ്മനിയിലും പഠിച്ച ഇദ്ദേഹം അണ്ടര്‍സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് മതകാര്യമന്ത്രാലയം ശാസ്ത്ര ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിരുന്നു.

മുന്‍ ഊര്‍ജമന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റൂംഹിയുടെ പിന്‍ഗാമിയായെത്തുന്ന സലിം അല്‍ ഔഫി നേരത്തെ മന്ത്രാലയത്തില്‍ അണ്ടര്‍സെക്രട്ടറിയായിരുന്നു. ഹെരിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്ന് പെട്രോളിയം എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം 1992ല്‍ പെട്രോളിയം ഡെവലപ്മെന്റ് ഒമാനില്‍ ജോയിന്‍ ചെയ്തു. 20 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍, പി.ഡി.ഒയുടെ കോര്‍പ്പറേറ്റ് പ്ലാനിങ് മേധാവി, ചീഫ് പെട്രോളിയം എന്‍ജിനീയറിങ്, ഓപ്പറേഷന്‍ മാനേജര്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രാദേശിക, അന്തര്‍ദേശീയ സ്ഥാനങ്ങള്‍ വഹിച്ചു.

2012 മേയ് മാസത്തില്‍, മുന്‍ഭരണാധികാരി ഖാബൂസ് ബിന്‍ സഈദ് അല്‍ ഔഫിയെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി നിയമിച്ചു. 2013 ഡിസംബറില്‍ ഊര്‍ജ-ധാതു മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറിയായും ചുമതല നല്‍കി.

TAGS :

Next Story