Quantcast

ഒമാനിൽ നിന്നുള്ള മത്സ്യ കയറ്റുമതിയിൽ വർധനവ്

മുൻ വർഷത്തെ അപേക്ഷിച്ച് 15.8 ശതമാനം വർധനവാണ് മത്സ്യ കയറ്റുമതിയിൽ ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    31 Aug 2023 5:00 PM GMT

ഒമാനിൽ നിന്നുള്ള മത്സ്യ കയറ്റുമതിയിൽ വർധനവ്
X

ഒമാനിൽ നിന്നുള്ള മത്സ്യ കയറ്റുമതിയിൽ വർധനവ്. മുൻ വർഷത്തെ അപേക്ഷിച്ച് 15.8 ശതമാനം വർധനവാണ് മത്സ്യ കയറ്റുമതിയിൽ ഉണ്ടായത് എന്നും കണക്കുകൾ പറയുന്നു.2022ലെ ആകെ മത്സ്യകയറ്റുമതി 2.81ലക്ഷം ടൺ ആയിരുന്നു . കഴിഞ്ഞ വർഷം മത്സ്യക്കയറ്റുമതിയിലൂടെ 14 കോടി റിയാലിലേറെയാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്കാണ്.

കഴിഞ്ഞ വർഷം സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് 74,323 ടൺ മത്സ്യമാണ് കയറ്റുമതി ചെയ്തത്. യൂറോപ്പിലേക്ക് 2372 ടണ്ണും അമേരിക്കയിലേക്ക് 18,996 ടണ്ണും മറ്റു രാജ്യങ്ങളിലേക്ക് 1.85 ലക്ഷം ടണ്ണും മത്സ്യം കയറ്റുമതി ചെയ്തിട്ടുണ്ട്. ഒമാനിൽ മത്സ്യലഭ്യതയിൽ മുൻ വർഷങ്ങളേക്കാൾ കുറവുവന്നതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യബന്ധന മേഖല ബാധിക്കുന്നത്. നെയ്മീൻ അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയുമ്പോൾ മത്സ്യങ്ങൾക്ക് കയറ്റുമതി നിയന്ത്രണം അടക്കമുള്ളവയും സർക്കാൻ നടപ്പാക്കാറുണ്ട്. എന്നാൽ, കയറ്റുമതി മേഖലയിലെ വർധന മത്സ്യബന്ധന മേഖലക്ക് ഊർജം പകരുന്നതാണ്.

TAGS :

Next Story