Quantcast

ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധന; നിക്ഷേപകരിൽ യു.കെ മുന്നിൽ

ഈ വർഷത്തെ ആദ്യപാദത്തിൽ വിദേശ നിക്ഷേപം 19 ശതമാനം വർധിച്ച് 18 ശതകോടി റിയാലായി

MediaOne Logo

Web Desk

  • Published:

    22 Jun 2022 6:48 PM GMT

ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധന; നിക്ഷേപകരിൽ യു.കെ മുന്നിൽ
X

ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധനവെന്ന് കണക്കുകൾ. ഈ വർഷത്തെ ആദ്യപാദത്തിൽ വിദേശ നിക്ഷേപം 19 ശതമാനം വർധിച്ച് 18 ശതകോടി റിയാലായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 15.07 ശതകോടി റിയാൽ ആയിരുന്നു വിദേശ നിക്ഷേപം. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യ പറയുന്നത്. ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയ രാജ്യങ്ങളുടെ പട്ടികയിൽ യു.കെയാണ് മുന്നിൽ. 8.495 ശതകോടി നിക്ഷേപമാണ് ഇവിടെനിന്ന് ലഭിച്ചത്. രാജ്യത്തെ ആകെ വിദേശ നിക്ഷേപങ്ങളുടെ 47 ശതമാനത്തിൽ കൂടുതലാണിത്. 2.666 ശതകോടി റിയാൽ നിക്ഷേപവുമായി യു.എസ് ആണ് രണ്ടാം സ്ഥാനത്ത്. 1.23 ശതകോടി റിയാലുമായി യു.എ.ഇ മൂന്നാം സ്ഥാനത്തുമാണ്.

എണ്ണ, പ്രകൃതി വാതക മേഖലയിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം എത്തിയത്- 11.8 ശതകോടി. 21.8 ശതമാനമാണ് ഈ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം. ഉത്പാദന മേഖലയാണ് രണ്ടാമത്. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് ഈ മേഖലയിലെ നിക്ഷേപത്തിൽ 5.6 ശതമാനം കുറവാ രേഖപ്പെടുത്തിയിട്ടുള്ളത. 0.16 ശതകോടി റിയാൽ നിക്ഷേപമാണ് ഈ വർഷം ലഭിച്ചത്.

Increase in foreign direct investment in Oman

TAGS :

Next Story