ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധനവ്
ഒമാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം കഴിഞ്ഞവർഷം സെപ്തംബർ വരെ 30, 421,400 റിയാലാണ്
ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധനവ്. കഴിഞ്ഞ വർഷം മൂന്നാം പാദംവരെ 18.14 ശതകോടി റിയാലാണ് നിക്ഷേപം. 2021ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 10.4 ശതമാനത്തിന്റെ വർധനനവാണ് ഉണ്ടായിട്ടുള്ളത്. ഒമാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം കഴിഞ്ഞവർഷം സെപ്തംബർ വരെ 30, 421,400 റിയാലാണ്. മുൻവർഷത്തെ അപേക്ഷിച്ച് 46.18 ശതമാനം വർധനവാണ് വന്നിട്ടുള്ളത്.
നിർമാണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൂല്യം മൂന്നാം പാദത്തിന്റെ അവസാനംവരെ 1,717.100 റിയാലാണ്. ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം 2020-2022 കാലയളവിൽ 35 മാർഗ്ഗ നിദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. 'ഇൻവെസ്റ്റ് ഈസി' പോർട്ടലിലൂടെ കഴിഞ്ഞ വർഷം 989,495 ഇടപാടുകളാണ് പൂർത്തിയാക്കിയത്. ആളുകൾക്ക് നേരിട്ട് ഹാജറാകാതെ നിക്ഷേപ ലൈസൻസും മറ്റും നേടാൻ സഹായിക്കുന്നതാണ് 'ഇൻവെസ്റ്റ് ഈസി' പോർട്ടൽ. 2021 നവംബർ 17ന് പോർട്ടൽ ആരംഭിച്ചതുമുതൽ ഈ വർഷം ജനുവരി അഞ്ചുവരെ ഏകദേശം 23,780 ലൈസൻസുകളാണ് നൽകിയത്.
Adjust Story Font
16