ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന
ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 1,67,678 വിനോദസഞ്ചാരികളാണ് ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് എത്തിയത്.
ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 1,67,678 വിനോദസഞ്ചാരികളാണ് ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് എത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ടൂറിസം പ്രമോഷൻ കാമ്പയിൻ നടത്തുമെന്ന് പൈതൃക-വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച മുതൽ 29 വരെ ഇന്ത്യയിലെ അഞ്ച് പ്രമുഖ നഗരങ്ങളിലാണ് ടൂറിസം പ്രമോഷൻ കാമ്പയിൻ നടക്കുന്നത്. കാമ്പയിൻ ഡൽഹിയിൽ ആരംഭിക്കും. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും കാമ്പയിൻ നടക്കും. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ശിൽപശാലകളാണ് ഈ നഗരങ്ങളിൽ നടക്കുക. ഒമാൻ ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥർക്ക് പുറമേ ഒമാനിലെ ടൂറിസം കമ്പനികളുടെയും ഹോട്ടലുകളുടെയും എയർലൈനുകളുടെയും പ്രതിനിധികളും കാമ്പയിനിൽ പങ്കെടുക്കും.
ഒമാന്‍റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം മാർക്കറ്റ് ആണ് ഇന്ത്യ. ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സാധ്യതകളും ഇന്ത്യയിൽ പരിചയപ്പെടുന്നതുന്നതോടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് അവരുടെ താൽപര്യങ്ങളും ആവശ്യകതകളും അനുസരിച്ചുള്ള പാക്കേജുകൾ ആണ് കാമ്പയിനിലൂടെ അവതരിപ്പിക്കുക.
Adjust Story Font
16