ഒമാനിലെ ഇന്ത്യൻ അംബാസഡർ ഒ.സി.സി.ഐ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി
ഒമാനിലെ ഇന്ത്യൽ അംബാസഡർ അമിത് നാരങ് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ഒമാനും തമ്മിൽ സഹകരണത്തിനും സാമ്പത്തിക പങ്കാളിത്തത്തിനുമുള്ള സാധ്യതകളെക്കുറിച്ചും വ്യാപാര-നിക്ഷേപ-വിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ഇന്ത്യ-ഒമാൻ വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ മുഴുവൻ സാധ്യതകളും തുറക്കുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് അംബാസഡർ അമിത് നാരങ്ങ് പറഞ്ഞു.
Next Story
Adjust Story Font
16