Quantcast

സലാലയിൽ കെട്ടിടം തകർന്നു വീണു; ഇന്ത്യക്കാരൻ മരിച്ചു

നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് ഇന്നലെ രാത്രി തകർന്നത്

MediaOne Logo

Web Desk

  • Updated:

    2024-12-10 09:06:39.0

Published:

9 Dec 2024 6:53 AM GMT

Indian man dies after building collapses in Salalah
X

സലാല: സലാല വിലായത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണ് ഇന്ത്യക്കാരൻ മരിച്ചു, അസം സ്വദേശിയായ ബിപിൻ ബീഹാരിയാണ് മരിച്ചത്. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. നാല് പേരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. രണ്ട് പേരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിലാണ് ചികിത്സ.

സലാലക്കു സമീപം സാദയിൽ മില്ലനിയം ഹോട്ടലിന് അടുത്തായി ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സാദാ മാളിനും ദാരീസിനും ഇടയിലാണ് അപകടം നടന്ന കെട്ടിടമുള്ളത്. രണ്ട് കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിർമാണത്തിനിടെ തകർന്നത്.

ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് എക്‌സിൽ സംഭവം അറിയിച്ചത്. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

TAGS :

Next Story