Quantcast

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാൻ സന്ദർശനത്തിന് തുടക്കം

ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നതായിരിക്കും ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം.

MediaOne Logo

Web Desk

  • Updated:

    2023-10-18 19:07:12.0

Published:

18 Oct 2023 5:09 PM GMT

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാൻ സന്ദർശനത്തിന് തുടക്കം
X

മസ്കത്ത്: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നതായിരിക്കും ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് മസ്കത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് ഊഷ്മള വരവേൽപ്പാണ് നൽകിയത്. ഒമാൻ സാമ്പത്തിക മന്ത്രി സഈദ് അൽ സഖ്രിയയുമായി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ പ്രധാന വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുളള കാര്യങ്ങളെ കുറിച്ചും ചർച്ച നടത്തി. ഒമാനിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്യൂനിറ്റി സ്കൂളായ ഇന്ത്യൻ സ്കൂൾ മസ്കത്തും മന്ത്രി സന്ദർശിച്ചു.

വ്യാഴാഴ്ചയും ഉന്നതതല പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. മന്ത്രി വി. മുരളീധരൻ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു. പള്ളിയുടെ ചരിത്രത്തെക്കുറിച്ചും അതിന്റെ ഒമാനി, ഇസ്ലാമിക വാസ്തുവിദ്യാ രൂപകല്പനകളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. ഒമാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സങ്കീർണമായ രൂപകൽപ്പനയും മറ്റും മന്ത്രി നോക്കി കണ്ടു.

TAGS :

Next Story