Quantcast

സലാലല തീരത്ത്​ ഉരുമറിഞ്ഞ് ഇന്ത്യക്കാരനെ കാണാതായി; എട്ടുപേരെ രക്ഷിച്ചു

രക്ഷപ്പെടുത്തിയവരെ സലാല പോർട്ടിൽ എത്തിച്ചു

MediaOne Logo

Web Desk

  • Published:

    20 July 2024 5:15 AM GMT

സലാലല തീരത്ത്​ ഉരുമറിഞ്ഞ് ഇന്ത്യക്കാരനെ കാണാതായി; എട്ടുപേരെ രക്ഷിച്ചു
X

സലാല: സലാല തീരത്തിനടുത്ത് ഉരുമറിഞ്ഞ് ഒരു ഇന്ത്യക്കാരനെ കാണാതായി. എട്ടുപേരെ രക്ഷിച്ചു. ഗുജ്‌റാത്ത് മാൻദവി കച്ചിലെ സാമിർ സുലൈമാ നെയാണ് (28) കാണാതായത്. ഗുജ്‌റാത്ത് സ്വദേശികളായ ദൗദ് ഉമർ, അബ്ദുൽ മനാഫ് സേലംമാട്, യൂനുസ് അഹമ്മദ്, ഇല്യാസ് സിദ്ദീഖ്, അനീസ് ഇല്യാസ്, മമ്ദാ റാഫിഖ് ആദം, യൂനൂസ് അലിയാസ്, മുസ്തക് ഹാജി ത്വയ്യിബ് എന്നിവരെയാണ് രക്ഷിച്ചത്.

സെമാലിയയിലെ ബൊസാസൂവിൽനിന്ന് സലാലയിലേക്ക് വരികയായിരുന്ന ഉരുവാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് 350 നോട്ടിക്കൽ മൈൽ അകലെ വെച്ച് അപകത്തിൽപ്പെടുന്നത്. എൻജിൻ മുറിയിൽ വെള്ളം കയറി മുങ്ങുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ സലാല പോർട്ടിൽ എത്തിച്ചു. വേറെ ഒരു ബോട്ട് വന്നാണ് ഇവരെ രക്ഷിച്ചത്. സൊമാലിയ രജസ്‌ട്രേഷനുള്ള ഉരു ഗുജ്‌റാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. രക്ഷപ്പെടുത്തിയവരെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജൻറ് ഡോ:കെ. സനാതനൻ അറിയിച്ചു. ഈ മാസം 12ന് ബൊസാസൂവിൽനിന്ന് പുറപ്പെട്ട കപ്പൽ 13 ന് ആണ് അപകടത്തിൽപ്പെടുന്നത്.

TAGS :

Next Story