Quantcast

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് ആരംഭിച്ചു: മലയാളികൾ ഉൾപ്പടെ 14 സ്ഥാനാർഥികൾ

രാവിലെ എട്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക

MediaOne Logo

Web Desk

  • Updated:

    21 Jan 2023 6:19 AM

Published:

21 Jan 2023 6:14 AM

Indian school board election oman
X

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് തിരഞ്ഞെടുപ്പ് ആരംഭിച്ചു: രാവിലെ എട്ട് മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്.

അഞ്ച് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ 6 മലയാളികൾ ഉൾപ്പെടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.രാവിലെ എട്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് രാത്രി തന്നെ വിജയികളെ പ്രഖ്യാപിക്കും.


സജി ഉതുപ്പാൻ, ഷമീർ പി ടി കെ, നിതീഷ് കുമാർ പി പി, കൃഷ്ണേന്ദു, സിജു തോമസ്, അജയ് രാജ് എം കെ, ദാമോദർ ആർ കാട്ടി, ജിതേന്ദ്ര പാണ്ഡെ, മഹിപാൽ റെഡ്ഡി, പ്രഭാകരൻ കൃഷ്ണമൂർത്തി, പ്രവീൺ കുമാർ, ഡോ. ശിവകുമാർ മാണിക്കം, സയിദ് അഹമദ് സൽമാൻ, വൃന്ദ സിംഗാൽ എന്നിവരാണ് മത്സര രംഗത്തുള്ളത്.

TAGS :

Next Story