Quantcast

ഇന്ത്യൻ സ്‌കൂൾ സലാല നാൽപതാം വാർഷികം ആഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    6 Feb 2023 3:00 PM GMT

ഇന്ത്യൻ സ്‌കൂൾ സലാല നാൽപതാം   വാർഷികം ആഘോഷിച്ചു
X

ഇന്ത്യൻ സ്‌കൂൾ സലാല നാൽപതാം വാർഷികാഘോഷം സംഘടിപ്പിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ മേളക്ക് തിരി കൊളുത്തി. പ്രിൻസിപ്പൽ ദീപക് പഠാങ്കറും മറ്റു മാനേജിങ് കമ്മിറ്റിയംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

നാഷണൽ എജ്യുക്കേഷൻ ഏജൻസിയായ നാബറ്റിന്റെ അംഗീകാരം നേടുന്ന ഒമാനിലെ മുന്നാമത്തെ സ്‌കൂളായി ഇന്ത്യൻ സ്‌കൂൾ സലാല മാറി. നാബറ്റ് സർട്ടിഫിക്കറ്റ് ചടങ്ങിൽ പ്രകാശനം ചെയ്തു. നാൽപതാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന 'ആസ്പയർ' എന്ന സോവനീറിന്റെ ഡിജിറ്റൽ പ്രകാശനം ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ നിർവ്വഹിച്ചു. കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മൊമന്റോ സമ്മാനിച്ചു.

മെഗാ കാർണിവൽ വിജയകരമാക്കുന്നതിനായി സഹകരിച്ചവരെയും ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ, മലയാള വിഭാഗം കൺവീനർ സി.വി സുദർശൻ തുടങ്ങി സോഷ്യൽ ക്ലബ്ബിന്റെ വിവിധ വിങുകളുടെ കൺവീനർമാർ മൊമന്റോ ഏറ്റുവാങ്ങി. ചടങ്ങിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് പ്രസിഡന്റ് റസൽ മുഹമ്മദും പങ്കെടുത്തു. എ.വി.പിമാരായ വിപിൻ ദാസ്, അനീറ്റ റോസ് എന്നിവർ സംബന്ധിച്ചു.

നാൽപതാം വാർഷികാഘോഷ കമ്മിറ്റിയിലെ അധ്യാപകരായ സിനു കൃഷ്ണൻ, ഷുഹൈബ്, റീഷ്മ, ദീപ്തി, സോവനീർ ഇൻ ചാർജുമാരായ സി.ടി രാമസ്വാമി, യെശ്വന്ത് എന്നിവർ മൊമന്റോ ഏറ്റു വാങ്ങി. ചടങ്ങിൽ റീഷ്മ ടീച്ചർ നന്ദി പറഞ്ഞു.

നാൽപതാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ നാൽപത് വ്യത്യസ്ത നൃത്തങ്ങളും നടന്നു. ചൈനീസ് നൃത്തം, റോക് ബാന്റ്, സലാല, തുംറൈത്ത് ഇന്ത്യൻ സ്‌കൂൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറി.

TAGS :

Next Story