ഇന്ത്യൻ സ്കൂൾ സലാല നാൽപ്പതിന്‍റെ നിറവിൽ; മെഗാ കാർണിവർ വ്യാഴാഴ്ച
ഒരു വർഷം നീണ്ടു നിന്ന ആഘോഷ പാരിപാടികളുടെ സമാപനം കുറിച്ച് കൊണ്ടാണ് കാർണിവൽ ഒരുക്കുന്നത്
സലാല: ഇന്ത്യൻ സ്കൂൾ സലാല നാല്‍പ്പതാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ ഡിസംബർ 22 വ്യാഴാഴ്ച നടക്കും. വിശാലമായ ഇന്ത്യൻ സ്കൂള്‍ മൈതാനിയിൽ ഒരുക്കുന്ന കാർണിവലിനോടനുബന്ധിച്ച് നിരവധി ഭക്ഷ്യ സ്റ്റാളുകൾ, നാനൂറോളം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാൽപത് ഡാൻസുകൾ, കായിക മത്സരങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ അരങ്ങേറും. വൈകിട്ട് അഞ്ചിന് മെഗാ മേളക്ക് തുടക്കമാവും. 6.15 നാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ:ശിവകുമാർ മാണിക്യം മുഖ്യാതിഥിയായിരിക്കും. ഡയറക്ടര്‍ ഇൻ ചാർജ് സിറാജുദ്ദീൻ ഞാലാട്ട് അതിഥിയായി സംബന്ധിക്കും. കൂടാതെ മാനേജിംഗ് കമ്മിറ്റി പ്രസിഡന്‍റ് ഡോ: സയ്യിദ് ഇഹ്സാൻ ജമീൽ, എസ്.എം.സി അംഗങ്ങൾ പ്രിൻസിപ്പൽ ദീപക് പഠാങ്കർ എന്നിവരും പങ്കെടുക്കും. വാർഷികാഘോഷത്തിന്‍റെ ഭാഗമായുള്ള സോവനീറിന്‍റെ പ്രകാശനവും കാർണിവലിൽ വെച്ച് നടക്കും.
ഒരു വർഷം നീണ്ടു നിന്ന ആഘോഷ പാരിപാടികളുടെ സമാപനം കുറിച്ച് കൊണ്ടാണ് കാർണിവൽ ഒരുക്കുന്നത്. ആഘോഷത്തിന്‍റെ ഭാഗമായി രക്ത ദാന ക്യാമ്പ്, ബീച്ച് ശുചീകരണം , മരം നടൽ, പാം ആർട്ട് , ഫുട്ബോൾ ഷൂട്ട് ഔട്ട്, നാല്‍പ്പത് മണിക്കുർ വായന എന്നിവ സംഘടിപ്പിച്ചിരുന്നു. സംഗീത ന്യത്ത ഭക്ഷ്യ സാന്ദ്രമായ രാവാണ് സ്കൂൾ ഒരുക്കുന്നത്. മുഴുവൻ ആളുകളുകൾക്കും പരിപാടിയിൽ ആദ്യാവസാനം സംബന്ധിക്കാൻ ക്ഷണിക്കുന്നതായി സ്കൂൾ മാനേജ്മെന്‍റ് അറിയിച്ചു.
Adjust Story Font
16