Quantcast

ഒമാനിൽ റഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിൽ മേഖലയിലും സ്വദേശിവത്കരണം

സെപ്റ്റംബർ മുതൽ എല്ലാ വലിപ്പത്തിലുമുള്ള ശീതീകരിച്ച ട്രക്കുകൾ ഓടിക്കാൻ ഒമാനി പൗരന്മാർക്ക് മാത്രമേ അനുമതിയുള്ളൂ

MediaOne Logo

Web Desk

  • Published:

    15 July 2024 5:29 PM GMT

Indigenization also in the field of refrigerator truck driver employment in Oman
X

മസ്‌കത്ത്: വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കൊനൊരുങ്ങുകയാണ് ഒമാൻ. റഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിൽ മേഖലയിലും സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു. സെപ്റ്റംബർ മുതൽ എല്ലാ വലിപ്പത്തിലുമുള്ള ശീതീകരിച്ച ട്രക്കുകൾ ഓടിക്കാൻ ഒമാനി പൗരന്മാർക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് മന്ത്രാലയം പറഞ്ഞു. ഇതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് ഗതാഗത,ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ നയത്തിൻറെ ഭാഗമാണ് ഈ നീക്കം. ഈ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, മന്ത്രാലയത്തിൽ നിന്നുള്ള ലാൻഡ് ട്രാൻസ്‌പോർട്ട് ഇൻസ്‌പെക്ടർമാർ പരിശോധനകൾ നടത്തും. പുതിയ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഒമാനിവത്കരണം അടുത്ത വർഷം ജനുവരിയോടെ നടപ്പാക്കും.

2024ൽ, ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനാവും കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ 31ശതമാനവമാണ് ഒമാനിവത്കരണം ലക്ഷ്യമിടുന്നത്. ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകൾ 2025 മുതൽ 20ശതമാനം മുതൽ 50 ശതമാനം വരെ ആയിരിക്കും. ക്രമേണ ഇത് നൂറുശതമാനംവരെ എത്തിക്കും. ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ ഒമാനൈസേഷൻ നിരക്ക് 2026 ഓടെ 50 മുതൽ നൂറ് ശതമാനംവരെ ആയിരിക്കും.

TAGS :

Next Story