Quantcast

ഒമാനിലെ സ്വദേശി സ്കൂളുകൾ നാളെ തുറക്കും

വിദ്യാർഥികളെ സ്വീകരിക്കാൻ മുഴുവൻ ഗവർണറേറ്റുകളിലെയും വിദ്യാലയങ്ങൾ ഒരുങ്ങി കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    3 Sep 2022 5:35 PM GMT

ഒമാനിലെ സ്വദേശി സ്കൂളുകൾ നാളെ തുറക്കും
X

മൂന്ന് മാസത്തെ വേനലവധിക്ക് ശേഷം ഒമാനിലെ സ്വദേശി സ്കൂളുകൾ നാളെ തുറക്കും. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും പഠനം ഓൺലൈനിലായിരുന്നു നടന്നത്. വിദ്യാർഥികളെ സ്വീകരിക്കാൻ മുഴുവൻ ഗവർണറേറ്റുകളിലെയും വിദ്യാലയങ്ങൾ ഒരുങ്ങി കഴിഞ്ഞു.

മഹാമാരിയുടെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഒമാനിലെ സ്വദേശി സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകളുടെ എണ്ണം കുറവായിരുന്നു. ഇൗ അധ്യായന വർഷംതൊട്ട് തങ്ങളുടെ പഴയ കാലങ്ങൾ തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് വിദ്യാർഥികൾ. 1,422 സര്‍ക്കാര്‍ സ്‌കൂളുകളിലായി 741,000 വിദ്യാര്‍ഥികളാണ് വീണ്ടും പഠനമുറ്റത്തേക്കെത്തുന്നത്. 800 സ്വകാര്യ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡനുകള്‍ എന്നിവിടങ്ങളിലായി 1,30,000 വിദ്യാര്‍ഥികളും വിദ്യാലയങ്ങളിലെത്തും.

57,033 അധ്യാപകരാണ് ഈ അധ്യയന വർഷത്തിലുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 69.5 ശതമാനവും വനിത അധ്യാപകരാണ്. 17,396 പുരുഷ അധ്യാപകരാണ് ഉള്ളത്. ഈ വർഷത്തേക്കുള്ള പാഠപുസ്തകങ്ങളിൽ ഏറെക്കുറെ എല്ലാം ലഭ്യമാണെന്ന് കരിക്കുലം ഡവലപ്മെന്‍റ് ജനറൽ ഡയറക്ടറേറ്റിലെ ഡയറക്ടർ ജനറൽ അറിയിച്ചു. വിദ്യാർഥികൾക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ന്യായമായ വിലക്ക് വിപണിയിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പരിശോധന ശക്തമാക്കിയിരുന്നു.

TAGS :

Next Story