Quantcast

ഒമാനിൽ പണപ്പെരുപ്പം 0.9 ശതമാനം ഉയർന്നു

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024 മേയ് മാസത്തിലാണ് പണപ്പെരുപ്പം ഉയർന്നത്.

MediaOne Logo

Web Desk

  • Published:

    29 Jun 2024 1:40 PM GMT

ഒമാനിൽ പണപ്പെരുപ്പം 0.9 ശതമാനം ഉയർന്നു
X

മസ്‌കത്ത്: ഒമാനിലെ പണപ്പെരുപ്പം 0.9 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024 മേയ് മാസത്തിലാണ് പണപ്പെരുപ്പം ഉയർന്നത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തിറക്കിയ ഒമാനിലെ ഉപഭോക്തൃ വില സൂചികയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2023ലെ അപേക്ഷിച്ച് 2024 മേയ് മാസത്തിൽ ഒമാനിലെ പണപ്പെരുപ്പ നിരക്ക് 0.9 ശതമാനം ഉയർന്നു. .

ഭക്ഷ്യ-മദ്യേതര പാനീയ ഗ്രൂപ്പുകളുടെ വിലയിൽ 3.8 ശതമാനം, വിവിധ ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിൽ 3.3 ശതമാനം, ആരോഗ്യം 2.4 ശതമാനം, സംസ്‌കാരം, വിനോദം എന്നിവയിൽ 0.6 ശതമാനം, പുകയില 0.6 ശതമാനം, ഭവനം, വെള്ളം, വൈദ്യുതി എന്നിവയിൽ 0.6 ശതമാനം വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. , ഗ്യാസും മറ്റ് ഇന്ധനങ്ങളും 0.4 ശതമാനവും റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും 0.3 ശതമാനവും വസ്ത്രങ്ങൾക്കു പാദരക്ഷകൾക്കും 0.1 ശതമാനവും വില വർധനവുണ്ടായി.

മറുവശത്ത് വില കുറഞ്ഞവയിൽ ഗതാഗത സർവീസുകൾ (1.6 ശതമാനം) വിദ്യാഭ്യാസം (0.4 ശതമാനം) ആശയവിനിമയം (0.2 ശതമാനം) എന്നിവയാണുള്ളത്.

TAGS :

Next Story