റോഡുകളിൽ നിയമലംഘനങ്ങൾ കുറയ്ക്കാൻ പരിശോധന ശക്തമാക്കി
ഒമാനിലെ റോഡുകളിൽ നിയമലംഘനങ്ങൾ കുറയ്ക്കാൻ പരിശോധന ശക്തമാക്കി അധികൃതർ. നിലവിൽ ഒമാനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. മലയാളികളടക്കം പലർക്കും ശമ്പളത്തെക്കാൾ കൂടുതലാണ് പിഴ അടയ്ക്കേണ്ടിവരുന്നത്.
ഒമാനിലെ റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമായാണ് അധികൃതർ പരിശോധന വ്യാപ്പിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഒമാനിൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകൾ.
2021ൽ രാജ്യത്ത് 1,539 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ൽ 434 പേർക്ക് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായി. അമിതവേഗതയാണ് 233 മരണങ്ങൾക്ക് കാരണം. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും തിരക്കിട്ട് യാത്ര ചെയ്യുന്നതുമാണ് നിയമലംഘനങ്ങളിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങൾ.
വാഹന ഉടമ നാട്ടിൽ പോകുമ്പോഴാണ് പലപ്പോഴും വലിയ തുക പിഴ ലഭിച്ചതായി അറിയുന്നത്. ഈ തുക എയർപോർട്ടിൽ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ യാത്ര വരെ മുടങ്ങും. വൻ തുക കുടിശിക വന്ന് വാഹന റജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവരും ഒട്ടേറെയുണ്ട്.
Adjust Story Font
16