Quantcast

ഐ.എസ്.സി കേരള വിംഗ് യുവജനോത്സവവും കലാ സന്ധ്യയും സംഘടിപ്പിക്കുന്നു

ഒക്ടോബർ 24 ന് കലാ സന്ധ്യയിൽ പ്രസീത ചാലക്കുടി മുഖ്യാതിഥിയായി പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    21 Oct 2024 6:54 AM GMT

ഐ.എസ്.സി കേരള വിംഗ് യുവജനോത്സവവും കലാ സന്ധ്യയും സംഘടിപ്പിക്കുന്നു
X

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിംഗ് യുവജനങ്ങളെ പങ്കെടുപ്പിച്ച് സലാലയിൽ യുവജനോത്സവം സംഘടിപ്പിക്കുന്നു. ഒക്ൾടോബർ 25, 26 വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന യുവജനോത്സവത്തിന് ഒക്ടോബർ 24 വ്യാഴം വൈകിട്ട് 7 ന് ക്ലബ്ബ് മൈതാനിയിൽ നടക്കുന്ന കലാസന്ധ്യയോടെ തുടക്കമാവും. പ്രസിദ്ധ നാടൻ പാട്ടുകാരി പ്രസീത ചാലക്കുടി വേദിയിലെത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സലാലയിലെ കലാ കാരന്മാരുടെതുൾപ്പടെ രണ്ടര മണിക്കുർ സ്റ്റേജ് ഷോ ഉണ്ടായിരിക്കും.

ഒക്ടോബർ 25 ,26 തീയതികളിലായി നടക്കുന്ന യുവജനോത്സവത്തിൽ ഇരുപതിലധികം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും . ഈ വർഷം മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും മത്സരിക്കാൻ അവസരമുണ്ട്. 17 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യക്കാർക്കും മത്സരങ്ങൾക്ക് മുൻ കൂട്ടി രജിസ്റ്റർ ചെയ്യാം. സ്‌പോട്ട് രജിസ്റ്റേഷനും അവസരമുണ്ടായിരിക്കും.

ജോലിത്തിരക്കിൽ കലാ ബന്ധങ്ങൾ നാട്ടിൽ ഉപേക്ഷിച്ചവർക്ക് അത് തേച്ചുമിനുക്കിയെടുക്കാനുള്ള അവസരമാണ് യുവജനോത്സവം, യുവജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വിങ്ങ് കൺവീനർ ഡോ: ഷാജി .പി. ശ്രീധർ പറഞ്ഞു. ലളിത ഗാനം, നാടൻ പാട്ട്, കരോക്കെ ഗാനം, നാടക ഗാനം .സിനിമാറ്റിക് ഡാൻസ്, മറ്റു രചന മത്സരങ്ങൾ എന്നിവ നടക്കും. വാർത്ത സമ്മേളനത്തിൽ കോ കൺവീനർ സനീഷ്, ട്രഷറർ സയ്യിദ് ആസിഫ്, കൾച്ചറൽ സെക്രട്ടറി ഉണ്ണിക്രഷ്ണൻ, ഒബ്‌സർവർ രമേഷ് കുമാർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ബൈറ ജ്യോതിഷ്, ബാബു കുറ്റ്യാടി, എ.കെ.പവിത്രൻ, അനീഷ് റാവുത്തർ, ക്യഷ്ണദാസ് എന്നിവരും സംബന്ധിച്ചു. സൗജന്യ കലാ സന്ധ്യയിലേക്കും, യുവജനോത്സവ മത്സരങ്ങളിലേക്കും മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞ

TAGS :

Next Story