Quantcast

മലയാള വിഭാഗം ബാലകലോത്സവം: അദ്വൈത് മനോജ് കലാ പ്രതിഭ, ഇഷഫാത്തിമ കലാ തിലകം, അമേയ മെഹ്‌റിൻ ഭാഷ ശ്രീ

ആറ് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 73 ഇനങ്ങളിൽ 800 മത്സരാർത്ഥികളാണ് പങ്കെടുത്തത്

MediaOne Logo

Web Desk

  • Updated:

    2024-11-26 06:00:36.0

Published:

26 Nov 2024 5:55 AM GMT

മലയാള വിഭാഗം ബാലകലോത്സവം: അദ്വൈത് മനോജ് കലാ പ്രതിഭ, ഇഷഫാത്തിമ കലാ തിലകം, അമേയ മെഹ്‌റിൻ ഭാഷ ശ്രീ
X

സലാല: ഐ.എസ്.സി മലയാള വിഭാഗം സലാലയിൽ സംഘടിപ്പിച്ച ബാലകലോത്സവത്തിൽ അദ്വൈത് മനോജിനെ കലാ പ്രതിഭയായും ഇഷ ഫാത്തിമയെ കലാ തിലകമായും തെരഞ്ഞെടുത്തു. അമേയ മെഹ്‌റിനാണ് ഭാഷ ശ്രീ. ദേവിക ശ്രീജിത്, അക്ഷിത് ക്യഷ്ണ മഹീന്ദ്രകർ എന്നിവർ ഗ്രൂപ്പ് ചാമ്പ്യൻമാരായി. ആറ് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 73 ഇനങ്ങളിൽ 800 മത്സരാർത്ഥികളാണ് പങ്കെടുത്തത്.

ഐ.എസ്.സി ഹാളിൽ നടന്ന സമാപന പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലയാള വിഭാഗം കൺവീനർ എ.പി കരുണൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഷജിൽ കോട്ടായി സ്വാഗതവും റഷീദ് കൽപ്പറ്റ നന്ദിയും പറഞ്ഞു.

രാകേഷ് കുമാർ ജാ, ഡോ.കെ.സനാതനൻ, ഡോ.അബൂബക്കർ സിദ്ദീഖ്, ഡോ.വി.എസ് സുനിൽ, ഒ.അബ്ദുൾ ഗഫൂർ, സന്ദീപ് ഓജ, സണ്ണി ജേക്കബ്ബ്, ഗോപൻ അയിരൂർ, ഹരി ചേർത്തല, സി.വി.സുദർശനൻ, മർഷൂദ് സ്രാമ്പിക്കൽ, ആർ.കെ.അഹമ്മദ്, അബ്ദുൾ അസീസ് ബദർ സമ, ശ്രീകൃഷ്ണ ജിപ്മാർ, അജ്മൽ അൻഷാദ്, അജിത്, ശ്രീജിത്ത്, റിഷാൽ, സമീർ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.

TAGS :

Next Story