Quantcast

ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് ഉച്ച മുതൽ അർദ്ധരാത്രി വരെ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴയക്ക് സാധ്യതയുള്ളത്.

MediaOne Logo

Web Desk

  • Published:

    10 July 2024 8:55 AM GMT

ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
X

മസ്‌കത്ത്: ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് ഉച്ച മുതൽ അർദ്ധരാത്രി വരെ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴയക്ക് സാധ്യതയുള്ളത്. പർവത പ്രദേശങങ്ങളിലും മരുഭൂ പ്രദേശങ്ങളിലുമാണ് മഴയുണ്ടാവുക.

ഇടിമിന്നലിനൊപ്പം കാറ്റും ആലിപ്പഴ വർഷവുമുണ്ടാകും. ഉച്ചയ്ക്കും വൈകുന്നേരവും താഴ്വരകളിലും പാറക്കെട്ടുകളിലും ജലനിരപ്പുയരുകും ചെയ്യും. 10-30 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങളോട് സുരക്ഷ ഉറപ്പാക്കാനും അത്യാവശ്യമല്ലാതെ യാത്രകൾ ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു

TAGS :

Next Story