ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ സഞ്ചാരികളുടെ വൻ തിരക്ക്
ഒമാനിൽ പരക്കെ ചൂട് 50 ഡിഗ്രി സെൾഷ്യസിന് അടുത്തെത്തുമ്പോൾ ജബൽ അഖ്ദറിൽ 32 ഡിഗ്രി സെൾഷ്യസാണ് താപനില
മസ്കത്ത്: ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. പെരുന്നാൾ അവധി ആഘോഷിക്കാൻ ആയിരക്കണക്കിനാളുകളാണ് ഇവിടെയെത്തിയത്. ജബൽ അഖ്ദറിൽ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയാണ് വിനോദ സഞ്ചാരികളെ ഈ മലമുകളിലേക്ക് ആകർഷിക്കുന്നത്.
ഒമാനിൽ പരക്കെ ചൂട് 50 ഡിഗ്രി സെൾഷ്യസിന് അടുത്തെത്തുമ്പോൾ ജബൽ അഖ്ദറിൽ 32 ഡിഗ്രി സെൾഷ്യസാണ് താപനില. കടുത്ത ചൂടിൽനിന്ന് രക്ഷ നേടാനും സുഖകരമായ കാലാവസ്ഥ അനുഭവിക്കാനും നിരവധി പേരാണ് കുടുംബ സമേതം എത്തുന്നത്. അയൽ രാജ്യങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ലക്ഷ്യവും ജബൽ അഖ്ദർതന്നെയാണ്.
തിരക്ക് വർധിച്ചതോടെ ഹോട്ടലുകളിൽ റൂമുകൾ കിട്ടാത്ത അവസ്ഥയുമുണ്ട്. ജബൽ അഖ്ദറിലേക്കുള്ള ചുരം കയറിയുള്ള യാത്രയും താഴ്ഭാഗ കാഴ്ചകൾ മനോഹരമാണ്. യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റ് സൗകര്യങ്ങൾക്കുമായി ജബൽ അഖ്ദറിലെ ചുരം ആരംഭിക്കുന്ന മേഖലയിൽ ചെക് പോയിന്റ് ഒരുക്കിയിയിട്ടുണ്ട്. ഇവിടെനിന്ന് മേൽപോട്ട് ഫോർ വീലർ വാഹനങ്ങൾ മാത്രമെ കടത്തി വിടുകയുള്ളു. നിയന്ത്രണങ്ങൾ കടുത്തതോടെ ജബൽ അഖ്ദർ ചുരത്തിൽ അപകടങ്ങളും കുറഞ്ഞിട്ടുണ്ട്.
Adjust Story Font
16