Quantcast

കൈരളി വാര്‍ഷികാഘോഷം ഈ മാസം ആറിന്

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Published:

    2 Oct 2023 1:57 AM

Kairali anniversary celebration
X

കൈരളി സലാലയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷം ഒക് ടോബര്‍ ആറിന്‌ നടക്കും. വൈകിട്ട് 6.30 ന്‌ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും. നായിഫ് ഹാമിദ് ഉമര്‍ ഫാളില്‍ തുടങ്ങിയ സ്വദേശി പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഗായിക രഹന, ടെലിവിഷന്‍ ഫെയിം തേജസ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും സലാലയിലെ കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും അരങ്ങേറുമെന്ന് ജനറല്‍ കണ്‍‌വീനര്‍ സിജോയ് പേരാവൂര്‍ അറിയിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നേരത്തെ കൈരളിയുടെ വിവിധ യൂണിറ്റുകള്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൈരളി ഓഫീസില്‍ നടന്ന വാര്‍‌ത്ത സമ്മേളനത്തില്‍ അംബുജാക്ഷൻ , എ.കെ പവിത്രൻ, കെ.എ റഹീം, മൻസൂർ പട്ടാമ്പി എന്നിവര്‍ സംബന്ധിച്ചു.

TAGS :

Next Story