Quantcast

കൈരളി സലാല കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു

കൈരളി ഹാളിൽ നടന്ന പരിപാടിയിൽ ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷത വഹിച്ചു.

MediaOne Logo

Web Desk

  • Published:

    5 Oct 2022 3:29 PM GMT

കൈരളി സലാല കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു
X

സലാല : കൈരളി സലാലയിൽ കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷത വഹിച്ചു. സലാലയിലെ വിവിധ സാംസ്കാരിക സംഘടനകളെ പ്രതിനിധികരിച്ച് നിരവധി പേർ സംസാരിച്ചു. ആദർശ ദ്യഡതയും സൗമ്യഭാവവും ഒരുമിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന് സംസാരിച്ചവർ പറഞ്ഞു.

ഡോ:കെ.സനാതനൻ, രാകേഷ് കുമാർ ജാ, സി.വി സുദർശൻ, റഷീദ് കല്പറ്റ, മുഹമ്മദ് സാദിഖ്, സലാം ഹാജി, ഒ. അബ്ദുൽ ഗഫൂർ , സാജിദ്, രമേഷ് കുമാർ, ഡോ. നിസ്താർ , ഡോ. ഷാജി. പി. ശ്രീധർ ഗോപൻ അയിരൂർ, ഹ്യദ്യ എസ്.മേനോൻ, ഹരികുമാർ, റസ്സൽ മുഹമ്മദ്, റിയാസ് കൊല്ലം, ഷെഫീക്ക് തങ്ങൾ, എ. കെ. പവിത്രൻ , പവിത്രൻ കാരായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിജോയ് സ്വാഗതം പറഞ്ഞു.

TAGS :

Next Story