ന്യൂസലാലയിൽ കമൂന ടീ ഷോപ്പ് പ്രവർത്തനമാരംഭിച്ചു
സലാല: 35 വർഷത്തിലധികമായി ന്യൂസലാലയിൽ പ്രവർത്തിക്കുന്ന കമൂന ബേക്കറിയുടെ ഉടമസ്ഥതയിലുള്ള ടീഷോപ്പ് പ്രവർത്തനമാരംഭിച്ചു. സ്‌പോൺസർ കമീസ് കമൂനയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.ബേക്കറിക്ക് സമീപമായി തുടങ്ങിയ കോഫി ഷോപ്പിൽ സമാവർ ചായയും നാടൻ കടികളും ലഭ്യമാണ്. ഫത്തീറകളും സാന്റ് വിച്ചും മറ്റു അറബിക് പലഹാരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ൾടർ ഷാജി കമൂന പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സലിം ഷാജി,നിയാസ്, യൂസുഫ് മറ്റു പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു.
Next Story
Adjust Story Font
16