Quantcast

കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

വളപട്ടണം സ്വദേശി പാറമ്മൽ ഷാഹുൽ ഹമീദ് ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    6 July 2021 7:55 PM GMT

കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു
X

ആഴ്ചകളായി കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിലെ ബർക്കയിൽ അന്തരിച്ചു. വളപട്ടണം സ്വദേശി പാറമ്മൽ ഷാഹുൽ ഹമീദ് (59) ആണ് മരിച്ചത്. നാലാഴ്ചയോളമായി ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സംബന്ധമായ ചികിത്സയിലായിരുന്നു.

പരേതരായ വി ഉസ്മാന്റെയും പാറമ്മൽ അസ്മയുടെയും മകനാണ്. ഭാര്യ: സൽമ, മക്കൾ: സൽമ, ഫിദ, ഇബ. മരുമകൻ ഇജാസ്, സഹോദരങ്ങൾ ആബിദ, അഷ്‌റഫ്, റഫീഖ്.

വർഷങ്ങളായി ബർക്കയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഷാഹുൽ ഹമീദ്.

TAGS :

Next Story