Quantcast

കേരള-ലണ്ടൻ സൈക്കിൾ യാത്ര: ഫായിസ് അഷ്‌റഫ് ഒമാനിലെത്തി

തലക്കുളത്തൂർ സ്വദേശിയായ ഇദ്ദേഹം ഓഗസ്റ്റ് 15-ന് തിരുവനന്തപുരത്തുനിന്നാണ് യാത്ര ആരംഭിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-09-20 16:00:31.0

Published:

19 Sep 2022 4:56 PM GMT

കേരള-ലണ്ടൻ സൈക്കിൾ യാത്ര: ഫായിസ് അഷ്‌റഫ് ഒമാനിലെത്തി
X

മസ്‌കത്ത്: കേരളത്തിൽ നിന്നും ലണ്ടനിലേക്കുള്ള സൈക്കിൾ യാത്രയുടെ ഭാഗമായി ഫായിസ് അഷ്‌റഫ് ഒമാനിലെത്തി. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ടാണ് ഫായിസ് ലണ്ടനിൽ എത്തിച്ചേരുക. തലക്കുളത്തൂർ സ്വദേശിയായ ഇദ്ദേഹം ഓഗസ്റ്റ് 15-ന് തിരുവനന്തപുരത്തുനിന്നാണ് യാത്ര ആരംഭിച്ചത്.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന വാർഷികഘോഷം 'ആസാദി ക അമൃത് മഹോത്സവി'ന്റെ ഭാഗമായി ലോകരാജ്യങ്ങൾ പരസ്പര സ്‌നേഹത്തിൽ വർത്തിക്കണമെന്ന സ്‌നേഹ സന്ദേശത്തോടെ 'ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്' എന്ന മുദ്രാവാക്യവുമായാണ് ലണ്ടൻ യാത്ര.

ഒമാനിൽ നിന്നും സൈക്കിളിൽ യു.എ.ഇ, സൗദ്യ അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, ജോർജിയ, തുർക്കി, അവിടെ നിന്ന് യൂറോപ്പിലേക്കും കടക്കും.പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിലെ വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര. അമേരിക്കൻ കമ്പനിയുടെ സർലേഡിസ്‌ക്ക് ട്രക്കർ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം.

യുഎഇ ആസ്ഥാനമായ ട്രാവൽ ആൻഡ് ലഗേജ് ആക്‌സസറീസ് കമ്പനിയായ പാരജോണാണ് സൈക്കിൾ സ്‌പോൺസർ ചെയ്തിരിക്കുന്നത്. ഏതാനും ജോടി വസ്ത്രം, സൈക്കിൾ ടൂൾസ്, സ്ലീപ്പിങ് ബാഗ്, ക്യാമറ തുടങ്ങിയവയൊക്കെയാണ് സൈക്കിൾ യാത്രയിൽ ഫായിസ് യാത്രയിൽ കരുതിയിരിക്കുന്നത്.


TAGS :

Next Story