Quantcast

കെ.എം.സി.സി സലാലയിൽ എം.ടി അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    5 Jan 2025 4:38 PM GMT

കെ.എം.സി.സി സലാലയിൽ എം.ടി അനുസ്മരണം സംഘടിപ്പിച്ചു
X

സലാല: കെ.എം.സി.സി പാലക്കാട് ജില്ലകമ്മിറ്റി സലാലയിൽ അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻനായർ അനുസ്മരണം സംഘടിപ്പിച്ചു. കെ.എം.സി.സി ടൗൺ കമ്മിറ്റി ഹാളിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തുർ ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തെ ഉത്തുംഗതയിൽ എത്തിച്ച മഹാ മനീഷിയായിരുന്നു എം.ടി യെന്ന് അനുസ്മരണം യോഗം അഭിപ്രായപ്പെട്ടു.

ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ ഫത്താഹിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ റഷീദ് കൽപറ്റ, ഡോ. നിഷ്താർ, ഉണ്ണിക്യഷ്ണൻ മാസ്റ്റർ എന്നിവർ എം.ടി യെ അനുസ്മരിച്ച് സംസാരിച്ചു. വി.പി.അബ്ദുസ്സലാം ഹാജി, ഹാഷിം കോട്ടക്കൽ , ഷസ്‌ന നിസാർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ നേതാക്കളായ അലി, അബ്ദുൽ റഹ്‌മാൻ, ഹസീബ്, ഇഖ്ബാൽ, അബ്ബാസ്, ആഷിഫ്, മനാഫ്, ഷറഫുദ്ദീൻ എന്നിവർ നേത്യത്വം നൽകി. ജനറൽ സെക്രട്ടറി മുജീബ് വല്ലപ്പുഴ സ്വാഗതവും അബൂബക്കർ സിദ്ദീഖ് നന്ദിയും പറഞ്ഞു.

TAGS :

Next Story