മസ്‌കത്തില്‍ കോട്ടയത്തിന്റെ സ്വന്തം നാടന്‍ പന്തുകളി ടൂര്‍ണമെന്റ്
ടൂർണമെന്‍റ് കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ ഉദ്ഘാടനം ചെയ്തു.
മസ്കത്ത്: കോട്ടയത്തിന്റെ സ്വന്തം കായിക വിനോദമായ നാടന്‍ പന്തുകളി ടൂര്‍ണമെന്റ് മസ്‌കത്തില്‍ നടന്നു. ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള കോട്ടയംകാരായ പ്രവാസികളാണ് രണ്ടാമത് അന്താരാഷ്ട്ര നാടൻ പന്തുകളി മത്സരത്തിൽ പങ്കെടുത്തത്.
മസ്‌കത്തിലെ ഖുറം ആംഫി തിയേറ്ററിന് സമീപമുള്ള ഗ്രൗണ്ടിൽ 'പോരാട്ടം 2023’ എന്ന പേരിലായിരുന്നു മത്സരം നടന്നത്. ടൂർണമെന്‍റ് കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ ഉദ്ഘാടനം ചെയ്തു. മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.
കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ മസ്‌കത്തും കേരള നേറ്റീവ് ബോൾ അസോസിയേഷൻ യു.എ.ഇയും ഒ.ഐ.സി.സി ഒമാൻ ചാപ്റ്ററും സംയുക്തമായി സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
വാശിയേറിയ മത്സരങ്ങങ്ങൾക്കൊടുവിൽ ഫൈനലിൽ ബഹ്‌റൈൻ ബി.കെ.എൻ.ബി.എഫ് ടീം വിജയികളായി. ഫൈനലിൽ യു.എ.ഇ സെവെൻസ് ടീമിനെയാണ് ബഹ്‌റൈൻ ടീം പരാജയപ്പെടുത്തിയത്. ഉമ്മൻ ചാണ്ടി എവർ റോളിങ് ട്രോഫിയും ഇരു സംഘടനകളും വ്യക്തികളും നൽകിയ എവർ റോളിങ് ട്രോഫിയും വിജയികൾക്ക് സമ്മാനിച്ചു.
Adjust Story Font
16