സഹ്ൽ ആപ്പിൽ പുതിയ സേവനങ്ങൾ അവതരിപ്പിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
വിദ്യഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം
മസ്കത്ത്: സഹ്ൽ ആപ്പിൽ പുതിയ സേവനങ്ങൾ അവതരിപ്പിച്ച് കുവൈത്ത് വിദ്യഭ്യാസ മന്ത്രാലയം. സ്‌കൂളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യഭ്യാസ സ്ഥാപനങ്ങളും കുടുംബങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ മന്ത്രാലയത്തിന്റെ നിലവിലുള്ള പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.
'ജനറൽ നോട്ടിഫിക്കേഷൻ' എന്ന ഫീച്ചറാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പാരന്റ് മീറ്റിംഗ്, അറ്റന്റസ് റിക്വസറ്റ്, വിദൂര വിദ്യഭാസത്തിനുള്ള ഷെഡ്യൂൾ തുടങ്ങിയ അറിയിപ്പുകൾ ഇതുവഴി നൽകാനാവും. ഇതുകൂടാതെ കുട്ടികളുടെ ആബ്സെന്റ്‌സ് വാണിങ്ങും അറീക്കാനാകും.
ഇതിലൂടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികൾ സ്‌കൂളിൽ ഹാജറായിട്ടുണ്ടോ എന്ന് മനസിലാക്കാനാകും. പുതിയ ഫീച്ചറിലൂടെ രക്ഷിതാക്കളുമായി സമയബന്ധിതമായി ആശയവിനിമയം സാധ്യമാക്കാനാവുകയും സംഘടിതവും പ്രതികരണ ശേഷിയുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കാനാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16