Quantcast

കെ.വി. ഗ്രൂപ്പ് വെൽഫയർ അസോസിയേഷൻ കൂട്ടായ്മയും ഓണാഘോഷവും സംഘടിപ്പിച്ചു

ആലപ്പുഴ എംപി. എ.എം ആരിഫ് പരിപാടി ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-09-19 19:18:15.0

Published:

19 Sep 2022 5:17 PM GMT

കെ.വി. ഗ്രൂപ്പ് വെൽഫയർ അസോസിയേഷൻ കൂട്ടായ്മയും ഓണാഘോഷവും സംഘടിപ്പിച്ചു
X

മസ്‌കത്ത്: കെ.വി. ഗ്രൂപ്പ് വെൽഫയർ അസോസിയേഷൻ കൂട്ടായ്മയും ഓണാഘോഷവും സംഘടിപ്പിച്ചു. അശരണർക്കായി കെ.വി. ഗ്രൂപ്പ് വർഷം തോറും നൽകിവരാറുള്ള വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ നടന്നു. അൽ മക്കാരിം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എം രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു.

ആലപ്പുഴ എംപി. എ.എം ആരിഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയയിലൂടെ ജംഗ്ഷൻ ഹാക്ക് എന്ന യൂട്യൂബ് ചാനലിലൂടെ ജനശ്രദ്ധ നേടിയ ഡോ. അനിൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അശരണർക്കായി കെ.വി. ഗ്രൂപ്പ് വർഷം തോറും നൽകിവരാറുള്ള വീടുകളുടെ താക്കോൽ ദാനം ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ജബ്ബാർ നിർവഹിച്ചു. മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ്, ഡയറക്ടർ അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നൃത്തം, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

TAGS :

Next Story