തൊഴിൽ നിയമലംഘനവും മനുഷ്യക്കടത്തും; മസ്‌കത്തിൽ 19 പ്രവാസികൾ പിടിയിൽ

മസ്‌കത്ത്: മസ്‌കത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും മനുഷ്യക്കടത്തിനും 19 പ്രവാസികൾ പിടിയിൽ. ഏഷ്യൻ പൗരൻമാരെയാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടാൻ നിർബന്ധിച്ച് മനുഷ്യക്കടത്ത് നടത്തി എന്നതാണ് 13 പേർക്കെതിരെയുള്ള കേസ്.
സീബിലെ സ്പെഷ്യൽ ടാസ്‌ക്ഫോഴ്സ് യൂണിറ്റുമായി സഹകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആകെ ഏഷ്യൻ പൗരന്മാരായ 19 പേരാണ് പിടിയിലായത്. ഇവരിൽ ആറ് പേരെ തൊഴിൽ, വിദേശ താമസ നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്.പതിമൂന്ന് പേരെ മനുഷ്യക്കടത്തിന് കസ്റ്റഡിയിലെടുത്തു. ഈ സംഘം വ്യത്യസ്ത രാജ്യക്കാരായ സ്ത്രീകളെ പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾക്ക് നിർബന്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് കൂട്ടിച്ചേർത്തു.
Adjust Story Font
16