Quantcast

പുതിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപര്യം സംരക്ഷിക്കുമെന്ന് ഒമാൻ

കാർബൺരഹിത പദ്ധതിക്ക് സുൽത്താന്റെ അംഗീകാരം

MediaOne Logo

Web Desk

  • Updated:

    2022-10-12 19:17:07.0

Published:

12 Oct 2022 6:27 PM GMT

പുതിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപര്യം സംരക്ഷിക്കുമെന്ന് ഒമാൻ
X

ഒമാൻ ഗവൺമെൻറ്‌ പുതുതായി തയാറാക്കിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. അൽ ബറഖ കൊട്ടാരത്തിൽ ചൊവ്വഴ്ച നടന്ന മന്ത്രി സഭായോഗത്തെ അഭിസംബോധനം ചെയ്യുകയയിരുന്നു സുൽത്താൻ. ഒമാൻ ഗവൺമെൻറ്‌ പുതുതായി തയാറാക്കിയ തൊഴിൽ നിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായകമാവും. തൊഴിലാളികൾക്കും തൊഴിൽ ഉടമക്കും ഇടയിൽ സന്തുലിതത്വം ഉണ്ടാക്കും. അതോടൊപ്പം തൊഴിലന്വേഷകർക്ക് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഒമാൻ സുൽത്താൻ പറഞ്ഞു.

ഒമാനിൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ സുൽത്താൻ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ തൊഴിൽ നിയമം വിവിധ മേഖലകളിൽ സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കും. വേതന സബ്‌സിഡി, ഗവൺമെൻറ്‌ മേഖലകളിൽ താത്ക്കാലിക അടിസ്ഥാനത്തിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, ഗവൺമെൻറ്‌ സ്ഥാപനങ്ങളിൽ ഒരു ദശലക്ഷം മണിക്കൂർ പാർട്ട് ടൈം ജോലികൾ ഉണ്ടാക്കൽ എന്നിവ പുതിയ തൊഴിൽ നിയമത്തിലുണ്ട്.

2050ഓടെ കാർബൺ രഹിത ഒമാൻ നടപ്പാക്കാനുള്ള പദ്ധതിക്കും സുൽത്താൻ അംഗീകാരം നൽകി. ഈ ലക്ഷ്യം നേടാനുള്ള ദേശീയ പദ്ധയിയുടെ ഭാഗമായി ഒമാൻ സസ്‌റ്റൈനബിലിറ്റി സെൻറർ സ്ഥാപിക്കാനും ഉത്തരവിട്ടു. യോഗത്തിൽ ഉപപ്രധാനമന്ത്രിമാർ, മന്ത്രിസഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


The ruler of Oman, Sultan Haitham bin Tariq, said that the newly prepared labor law of the Government of Oman will protect the interests of the worker and the owner.

TAGS :

Next Story