ഒമാനിലെ ദുകത്ത് നേരിയ ഭൂചലനം; നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ഇന്ന് രാവിലെ 7:55നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്
ഒമാനിൽ ദുകം പ്രദേശത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് രാവിലെ 7:55നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കൽ സെന്ററാണ് ഭൂചലനമുണ്ടായതായി പ്രഖ്യാപിച്ചത്. നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ചില പൗരന്മാരും പൊലീസ് ഓപ്പറേഷൻസ് സെന്ററിൽ വിളിച്ചറിയിച്ചതായ റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16