സലാലയിൽ മദ്രസ പി.ടി.എ സംഗമം നടന്നു
സലാലയിലെ അൽ മദ്രസത്തുൽ ഇസ്ലാമിയയുടെ പി.ടി.എ സംഗമം നടന്നു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിക്ക് ചെയർമാൻ ജി. സലീം സേട്ട് അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ ഷജിൽ ബിൻ ഹസൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് മാനേജിങ് കമ്മറ്റി കൺവീനർ അബ്ദുല്ല മുഹമ്മദ് നേതൃത്വം നൽകി. അബ്ദുൽ റഹീം, റജീബ്, സഫർ ഇഖ്ബാൽ, ഡോ. മൻസൂർ, ഡോ. നിസ്താർ, യാസർ പാലേരി, ഫൈറൂസ അബൂബക്കർ, റെസ് നിഫ ഫുആദ്, റംഷി അസീസ്, ബെൻഷാദ്, ബിനു ഇസ്മായിൽ, സജിദ് ഖാൻ എന്നിവരെ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു.
ഹിക്മ പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. പ്രിൻസിപ്പൽ ഷമീർ വി.എസ് സ്വാഗതവും അക്കാദമി കൺവീനർ കെ. ഷൗക്കത്തലി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മദീഹ ഹാരിസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കോ.കൺവീനർ മുസ്അബ് ജമാൽ ആശംസ നേർന്ന് സംസാരിച്ചു.
Adjust Story Font
16