മലയാളം മിഷൻ പ്രവേശനോത്സവം ഈ മാസം 12ന്
സലാല: കേരള സർക്കാരിന് കീഴിൽ നടക്കുന്ന മലയാളം മിഷൻ ഭാഷ പഠനത്തിലെ സലാല മേഖലയിലെ ഈ വർഷത്തെ പ്രവേശനോത്സവം ഈ മാസം 12ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ ഒമ്പതിന് മ്യൂസിക് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഭാഷ സ്‌നേഹികളായ എല്ലാവർക്കും പങ്കെടുക്കാം. പത്ത് വർഷം കൊണ്ട് മലയാള ഭാഷ പഠനം പൂർത്തിയാവുന്ന ഒരു കുട്ടിക്ക് നാട്ടിൽ എസ്.എസ്.എൽ.സി വരെ മലയാളം പഠിച്ച ഒരു വിദ്യാർത്ഥിക്ക് നൽകുന്ന സർട്ടിഫിക്കറ്റാണ് നൽകുക.
സർക്കാർ സർവ്വീസുകലളിൽ ജോലി നേടാൻ ഇത് സഹായിക്കുകയും ചെയ്യും. ശനിയാഴ്ചകളിൽ രാവിലെ ഒമ്പതിനാണ് ക്ലാസ്സുകൾ. ഡി.പി.ഇ.പി മോഡലിൽ നടക്കുന്ന ക്ലാസ്സുകൾ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് നയിക്കുന്നത്.
തീർത്തും സൗജന്യമായി നടക്കുന്ന ഈ കോഴ്സിൽ ആർക്കും അംഗമാകാവുന്നതാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഡോ. ഷാജി പി. ശ്രീധർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, എ.പി കരുണൻ , ഹുസൈൻ കാച്ചിലോടി, വഹീസുസ്സമാൻ എന്നിവർ സംബന്ധിക്കും.
Adjust Story Font
16