Quantcast

പ്രവാസത്തിലെ അതിജീവന കഥപറഞ്ഞ് 'രാസ്ത'; ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം നാളെ പ്രേക്ഷകരിലേക്ക്

സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    4 Jan 2024 7:33 PM GMT

പ്രവാസത്തിലെ അതിജീവന കഥപറഞ്ഞ് രാസ്ത;  ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം നാളെ പ്രേക്ഷകരിലേക്ക്
X

മസ്കത്ത്: ഒമാനിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം 'രാസ്ത' പ്രേക്ഷകരിലേക്ക്. നിരവധി ഒമാനി കലാകാരൻമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പൂർണമായും ഒമാനിൽ ചിത്രീകരിച്ച 'രാസ്ത' നാളെ തിയറ്ററിലെത്തും.

റുബുഉൽ ഖാലി മരുഭൂമിയിൽ 2011ലുണ്ടായ ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ അതിജീവനമാണ് കഥയുടെ ഇതിവൃത്തം. നിരവധി ഒമാനി കലാകാരൻമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒമാന്‍റെ സൗന്ദര്യം ചിത്രത്തിൽ പകർത്തിയിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ അബ്ദുല്ല അൽ റവാസ് പറഞ്ഞു.

ഒമാനിലെ വിനോദസഞ്ചാര വ്യവസായത്തിന്റെ പ്രോത്സാഹനത്തിന് സംഭാവന നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് മനസിലാക്കുന്നുവെന്നും ഈ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ സിനിമയെന്നും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് അംഗം അബ്ദുൾ ലത്തീഫ് ഉപ്പള പറഞ്ഞു. അലു എന്റർടൈൻമെൻസിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച ചിത്രം അനീഷ് അൻവർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് നവാഗതരായ ഷാഹുൽ, ഫായിസ് മടക്കര എന്നിവർ ചേർന്നാണ്. ബിദിയയിലെ വുഹൈത സാൻഡിലും മസ്‌കത്തിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Summary: Malayalam movie 'Rastha' shot in Oman will hit theaters tomorrow

TAGS :

Next Story