ഹൃദയാഘാതം: ഒമാനിൽ മലയാളി നിര്യാതനായി
അൽ അമറാത്ത് ഖബറിസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
മസ്കത്ത്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി നിര്യാതനായി. കോട്ടയം, കുമ്മനം, താഴത്തങ്ങാടി പരേതനായ കിഴക്കെതിൽ മുഹമ്മദ് മകൻ കെ എം അക്ബർ (73) ആണ് മസ്കത്തിലെ അൽഖുദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഭാര്യ: സാബിറ അക്ബർ. മകൻ: സിയം അക്ബർ (MHD). കെഎംസിസിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി അൽ അമറാത്ത് ഖബറിസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16