Quantcast

സലാലയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

കാസർകോട് സ്വദേശി ജിതിൻ മാവില (30) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    25 March 2025 6:25 PM

Published:

25 March 2025 6:22 PM

സലാലയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
X

ഒമാൻ: സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവില (30) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ സാദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ഉടനെ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. സിവിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ജിതിൻ. മൃത​ദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Next Story