കസബിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
കൊല്ലം അഞ്ചൽ എരൂർ അയ്ലറ സ്വദേശി ജിത്തു കൃഷ്ണനാണ് ( 36) ആണ് മരിച്ചത്

മസ്കത്ത്: കസബിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കൊല്ലം അഞ്ചൽ എരൂർ അയ്ലറ സ്വദേശി , 507 ഉത്രം വീട്ടിൽ ജിത്തു കൃഷ്ണനാണ് ( 36) മരിച്ചത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം . വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. രണ്ടാമത് കാറിലുണ്ടായിരുന്ന ഏഷ്യൻ വംശജരായ നാല് പേർക്കും പരിക്കേറ്റിട്ടുണ്ട് . സലാലയിൽ കോൺ ട്രാൿറ്റിംഗ് ജോലികൾ ചെയ്തിരുന്ന ഇദ്ദേഹം ജോലി ആവശ്യാർത്ഥമമാണ് കസബിൽ പോയത്. ഭാര്യ മീനു. പരേതനായ ഗോപാല കൃഷ്ണനാണ് പിതാവ്.(ഇദ്ദേഹം മുമ്പ് ഹൃദയാഘാതം മൂലം സലാലയിലാണ് മരിച്ചത്). അനിത കുമാരി മാതാവാണ്. മൃതദേഹം കസബ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . സ്പോൺസർ സംഭവ സ്ഥലത്തേക്ക് തിരിച്ചതായി കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു. കസബ് കെ.എം.സി.സി യുടെ നേത്യത്വത്തിൽ രേഖകൾ ശരിയാക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
Adjust Story Font
16

