Quantcast

'മാനവീയം 2025'; ഐഒസി സലാല സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സ് ഇന്ന്

MediaOne Logo

Web Desk

  • Updated:

    21 Feb 2025 12:36 PM

Published:

21 Feb 2025 7:04 AM

മാനവീയം 2025; ഐഒസി സലാല സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സ് ഇന്ന്
X

സലാല: ഐഒസി സലാലയിൽ സംഘടിപ്പിക്കുന്ന 'മാനവീയം 2025' സാംസ്‌കാരിക സദസ്സ് ഇന്ന് മ്യൂസിയം ഹാളിൽ നടക്കും. യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, സാമൂഹിക പ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ മകളുമായ ഡോ: മറിയ ഉമ്മൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കുന്നതിനായി സലാലയിലെത്തി. സലാല എയർപോർട്ടിൽ ഐ.ഒ.സി നേതാക്കൾ ഇവരെ സ്വീകരിച്ചു.

പരിപാടിയിൽ ഉമ്മൻചാണ്ടി സേവന പുരസ്‌കാരം ഷബീർ കാലടിക്ക് സമ്മാനിക്കും. സലാലയിലെ കലാ പ്രതിഭകൾ ഒരുക്കുന്ന വൈവിധ്യമാർന്ന ദൃശ്യ സംഗീത വിരുന്നും അരങ്ങേറും. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, ഐഒസി ഒമാൻ ചെയർമാൻ ഡോ:രത്‌നകുമാർ തുടങ്ങിയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.പ്രസിഡന്റ് ഡോ: നിഷ്താർ, ജനറൽ സെക്രട്ടറി ഹരികുമാർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

TAGS :

Next Story