Quantcast

എയർപോർട്ട് സംവിധാനം തകരാറിലായതിനാൽ ഡൽഹിയിൽ മാന്വൽ ചെക്ക്-ഇൻ: ഒമാൻ എയർ

സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കിൽ ഉണ്ടായ പ്രശ്‌നം മൂലമാണ് വിൻഡോസ് പണിമുടക്കിയത്

MediaOne Logo

Web Desk

  • Published:

    19 July 2024 11:40 AM GMT

Oman Air offers up to 25% discount on business and economy class tickets
X

മസ്‌കത്ത്: ആഗോള ഐടി തകരാർ തങ്ങളുടെ നെറ്റ്‌വർക്കിനെ ബാധിച്ചത് ഡൽഹിയിൽ മാത്രമാണെന്ന് ഒമാൻ എയർ. ഡൽഹിയിലെ എയർപോർട്ട് സംവിധാനം തകരാറിലായതിനാൽ തങ്ങൾ മാനുവൽ ചെക്ക്-ഇൻ നടത്തുകയാണെന്ന് ഒമാൻ എയർ എക്‌സിൽ അറിയിച്ചു.

മൈക്രോസോഫ്റ്റ് തകരാറിലായതിനെ തുടർന്ന് അമേരിക്കയിലടക്കം വിമാന സർവീസുകൾ ഉൾപ്പടെ താളംതെറ്റിയിരിക്കുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാർ ബാധിച്ചു. യുഎസ്സിൽ 911 സേവനങ്ങളും ലണ്ടനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സേവനങ്ങളും തടസപ്പെട്ടു. സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കിൽ ഉണ്ടായ പ്രശ്‌നം മൂലമാണ് വിൻഡോസ് പണിമുടക്കിയത്.

പ്രവർത്തിച്ചുകൊണ്ടിരുന്ന മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകൾ സ്വയം ബ്ലൂ സ്‌ക്രീനിലേക്ക് പോവുകയാണ്. ഇന്ത്യ അടക്കം ലോകത്തെമ്പാടും കംപ്യൂട്ടർ, ഐടി സേവനങ്ങളിൽ അതീവ ഗുരുതരമായ സ്തംഭനമാണ് ഇതുമൂലമുണ്ടായത്.

അമേരിക്കൻ വിമാനങ്ങൾ പ്രവർത്തനം നിർത്തി വെച്ചു. ഇൻഡിഗോ വിമാനങ്ങളുടെ സർവീസിനെയും ഇത് ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ സ്തംഭിച്ചതിനാൽ യാത്രക്കാർ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബൈ സർവീസുകളും താറുമാറായി. പല സർവീസുകളും വൈകുമെന്നാണ് വിവരം. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങി അനേകം വിമാനക്കമ്പനികൾ ഇതിനോടകം 'ഗ്രൗണ്ട് സ്റ്റോപ്' നിർദേശം നൽകി. മധ്യ അമേരിക്കൻ മേഖലയിൽ ആരംഭിച്ച പ്രശ്നം വളരെ വേഗം ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഓസ്‌ട്രേലിയ, ന്യൂസീലാൻഡ്, ജർമനി, ജപ്പാൻ, യുകെ, യുഎസ് എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ഇന്റർനെറ്റ് തടസപ്പെട്ടതായി സോഷ്യൽ മീഡിയയിൽ യൂസേഴ്സ് അറിയിക്കുന്നുണ്ട്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഗ്രൂപ്പ് പ്ലാറ്റ്ഫോമുകൾ തടസപ്പെട്ടതായി ഔദ്യോഗിക അറിയിപ്പും പുറത്തുവന്നിട്ടുണ്ട്.

TAGS :

Next Story