മാര്‍ത്തോമ്മാ മെത്രോപ്പോലീത്ത ഒമാനിലെ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു
മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രോപ്പോലീത്തയും ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും കൂടിക്കാഴ്ച നടത്തി.
മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ 47ാമത് വാര്‍ഷിക ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഒമാനിലെത്തിയതാണ് തിയോഡോഷ്യസ് മെത്രാപോലിത്ത. മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ റെവ. സാജന്‍ വര്‍ഗീസ്, റെവ. ബിനു തോമസ്, സന്തോഷ് കോവൂര്‍, ഡോ. ബേബി സാം സാമുവല്‍ എന്നിവരും സന്നിഹിതരായിരുന്നു. ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മെത്രോപ്പോലീത്ത മാര്‍ച്ച് 13 വൈകിട്ട് കേരളത്തിലേക്ക് മടങ്ങും.
Next Story
Adjust Story Font
16