സുവർണ ജൂബിലി നിറവിൽ മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവക
ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും
മസ്കത്ത്: മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ഇടവക പദ്ധതി ഇട്ടിരിക്കുന്നതെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മസ്കത്തിലെ റൂവി, സെന്റ് തോമസ് ചർച്ചിൽ വൈകിട്ട് നടക്കുന്ന പരിപാടി റൈറ്റ് റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഒമാൻ മതകാര്യ മന്ത്രാലയ ഡയറക്ട്ർ അഹമ്മദ് ഖാമ്മീസ് അൽ ബെഹ്റി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ചാണ്ടി ഉമ്മൻ എം. എൽ.എ, പി.സി.ഒ ലീഡ് പാസ്റ്റർ മിറ്റ്ചൽ ഫോർഡ്, ഒമാൻ ക്യാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അൽ ഖറൂഷി തുടങ്ങി ആത്മീയ-സാംസ്കാരിക -സാമൂഹിക രംഗത്തെ പ്രമുഖർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ വ്യവസായികളായ ഡോ. പി. മുഹമ്മദ് അലി, കിരൺ ആഷർ എന്നിവരെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കും. ജൂബിലി ചെയർമാൻ സാജൻ വർഗീസ്, വൈസ് ചെയർമാൻ ബിനു തോമസ്, ജനറൽ കൺവീനർ ബിനു എം. ഫിലിപ്പ്, ജോയിന്റ് കൺവീനർ ഫിലിപ്പ് കുര്യൻ, ഇടവക സെക്രട്ടറി ബിനു ഫിലിപ്പ്, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ സിബി യോഹന്നാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16