ദുഖമിലെ ചൈന-ഒമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മെറ്റീരിയൽസ് മാർക്കറ്റ് തുറന്നു
വ്യാവസായിക നഗരത്തിലെ മൂന്നാം പദ്ധതിയിൽ നിക്ഷേപിച്ചത് 7.5 ദശലക്ഷം ഒമാൻ റിയാൽ
ദുഖം: ദുഖമിലെ ചൈന-ഒമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മെറ്റീരിയൽസ് മാർക്കറ്റ് തുറന്നു. വ്യാവസായിക നഗരത്തിലെ മൂന്നാം പദ്ധതിയായ മാർക്കറ്റിനായി 7.5 ദശലക്ഷം ഒമാൻ റിയാലാണ് നിക്ഷേപിച്ചത്.
ലഘു, ഇടത്തരം വ്യവസായങ്ങൾക്കായുള്ളതാണ് ചൈന-ഒമാൻ ഇൻഡസ്ട്രിയൽ സിറ്റി. 32,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ മാർക്കറ്റ്. ചൈനീസ് കമ്പനിയായ വാൻഫാങ്, അൽ തബാത്ത് ഹോൾഡിംഗ് കമ്പനി, ദുഖം ഡെവലപ്മെന്റ് കമ്പനി എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും മേഖലയിലെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത മേഖലയാണ് ദുഖം.
Next Story
Adjust Story Font
16